ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പന്തം കൊളുത്തി പ്രകടനം

രാജപുരം : ശമ്പളവും കുടിശ്ശികയും  കിട്ടാത്തതിൽ പ്രതിഷേധിച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന പിണറായി സർക്കാരിന്റെ തെറ്റായ നിലപാടിലും പ്രതിഷേധിച്ച് കെപിസിസി ആഹ്വാനപ്രകാരം കാലിച്ചാനടുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് ബി.പി.പ്രദീപ്കുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ബാലകൃഷ്ണൻ മാണിയൂർ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ മുരളി പനങ്ങാട്, ജനറൽ സെക്രട്ടറി യൂസഫ് അടുക്കം, ബേബി പുതുപ്പറമ്പിൽ ജോർജ് ക്ലായിക്കോട് മുകുന്ദൻ മൂപ്പിൽ, ഗംഗാധരൻ പനങ്ങാട്, രാംനാഥ് എരളാൾ, ജിബിൻ ജെയിംസ്, രാഹുൽ ക്ലിനിപാറ, സുരേഷ് വളപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply