കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു

രാജപുരം: കേരള സീനിയർ സിറ്റിസൺസ് ഫോറം
കാസർകോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ വെള്ളരിക്കുണ്ട് ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ബഡ്ജറ്റ് അവതരണത്തിൽ വയോജനങ്ങളെ തഴഞ്ഞതിനെതിരെയും കേന്ദ്ര സർക്കാർ റെയിൽവേ യാത്ര സൗജന്യം പുനസ്ഥാപിക്കാത്തതിനെതിരെയും പ്രതിഷേധിച്ചും വയോജന പെൻഷൻ 5000 രൂപയാക്കി വർധിപ്പിക്കണമെന്നും പെൻഷൻ അതാതുമാസം കൃത്യമായി നൽകണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമ്മേളനവും പ്രകടനവും നടത്തിയത്.
വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം താലൂക്ക് ഓഫീസിന് മുൻപിൽ എത്തി അധികൃതർക്ക് നിവേദനം നല്കിയ ശേഷം മടങ്ങി ടൗണിൽ സമാപിച്ചു.
കെ എസ് സി എഫ് സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് സമരം ഉദ്ഘാടനം ചെയ്തു. കെ എസ് സി എഫ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ സുകുമാരൻ നായർ സ്വാഗതം പറഞ്ഞു
രത്നാകരൻ പ്ലാത്തടം, എം.ജെ.ലൂക്കോസ്, കെ.സി.മൈക്കിൾ, മേരികുട്ടി മാത്യു, കെ.സി.ആന്റണി എന്നിവർ സംസാരിച്ചു. പി.ആർ.ശശിധരൻ നന്ദി പറഞ്ഞു

Leave a Reply