
രാജപുരം:” കരുതാം കനിവിന്റെ ഒരു തുള്ളി “കുറ്റിക്കോൽ ഫയർ ആൻഡ് റെസ്ക്യൂവിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് ആപ് തമിത്രാഗങ്ങൾ ഒന്നിച്ച് ചേർന്ന് ഈ കൊടും വേനലിൽ ഒരു തുള്ളി വെള്ളത്തിന് വേണ്ടി അലയുന്ന പക്ഷിമൃഗാദികൾക്ക് ” കരുതാം കനിവിന്റെ ഒരു തുള്ളി ” എന്ന പദ്ധതി കുറ്റിക്കോൽ ഫയർ ആൻഡ് നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ഗോകുൽദാസ്. C.P. പറവകൾക്ക് കുടിനീർ നൽകി ഉദ്ഘാടനം നടത്തി. ചടങ്ങിൽ സ്റ്റേഷൻ സീനിയർ ഫയർ ഓഫീസർ ഗോപാലകൃഷ്ണൻ സാർ,FRO കൃഷ്ണരാജ് സാർ, സിവിൽ ഡിവൻസ് പോസ്റ്റുവാർഡൻ, ശശിധരൻ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ കൃഷ്ണകുമാർ, സിവിൽ ഡിഫ ൻസ് ആപ്താമിത്ര അംഗങ്ങളായ അഷറഫ് കുറ്റിക്കോൽ, ധനേഷ്, വൈഷ്ണവ്, രജീഷ്, അഭിരാം ഗംഗാധരൻ, രാജേന്ദ്രൻ,രമ എന്നിവർ സേവനത്തിൽ പങ്കുചേർന്നു.