
രാജപുരം: ബിഎംഎസ് മോട്ടോർ തൊഴിലാളി യൂണിയൻ കോട്ടോടി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഭരതൻ കല്യാൺ റോഡ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പി.വി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വിജയൻ 2024-25 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ഗിരീഷ് കുമാർ അട്ടേങ്ങാനം, വി.മനോജ്, സുരേഷ് പെരുമ്പള്ളി, ഭരതൻ ചെടിക്കുണ്ട് എന്നിവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി പി.വി.ഭാസ്കരൻ (പ്രസിഡൻ്റ് ), പി.വിജയൻ (സെക്രട്ടറി ), എം.രവി (വൈസ് പ്രസിഡൻ്റ് ), കെ സുധീഷ് (സെക്രട്ടറി ), ഇ.ഗണേശൻ (ട്രഷറര്‍ ), ഭരതൻ ചെടിക്കുണ്ട്, അനിൽ ആടകം എന്നിവരെ കമ്മറ്റി അംഗങ്ങൾ ആയും തെരെഞ്ഞടുത്തു.