പ്രീ സ്കൂൾ ഗണിതോത്സവവുംശാസ്ത്രോത്സവവും സംഘടിപ്പിച്ചു.

രാജപുരം: ബിആർസി ഹോസ്ദൂർഗ്ഗിൻ്റെ നേതൃത്വത്തിൽ ബേളൂർ ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി ഗണിതോത്സവവും, ശാസ്ത്രോത്സവവും സംഘടിപ്പിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ ഗണിതശില്പശാല, കുട്ടികളുടെ ഗണിതോത്സവവും, രക്ഷിതാക്കൾക്കുള്ള ശാസ്ത്ര ശില്പശാലയും കൂട്ടികൾക്കുള്ള ശാസ്ത്രോത്സവം നടക്കും. പ്രീപ്രൈമറി പാഠ പദ്ധതിയിലൂടെ കുട്ടികളിൽ ശാസ്ത്രാവബോധവും ഗണിത ചിന്തയും വളർത്തുന്നതെങ്ങനെയെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്താനാണ് ശാസ്ത്രഗണിതോത്സവങ്ങൾ സംഘടിപ്പിക്കുന്നതെന്ന് പി.ശ്രീജ പറഞ്ഞു. സർവ്വശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രീപ്രൈമറി പാഠ്യപദ്ധതി കുട്ടികളുടെ സർവ്വതോമുഖമായ വളർച്ചയെ ലക്ഷ്യം വയ്ക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
പി ടി എ പ്രസിഡൻ്റ് പി.പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അലോഷ്യസ് ജോർജ്, കെ.ലേഖ സീനിയർ അസിസ്റ്റൻ്റ് വി.കെ.മുഹസിന ബീവി , സ്റ്റാഫ് സെക്രട്ടറി കെ.വി.സജിന, എം.ബിന്ദു  എന്നിവർ സംസാരിച്ചു. പ്രീപ്രൈമറി അധ്യാപികമാരായ എം.ബിന്ദു , എം.വി.ശ്രീജ, ടി.അംബിക എന്നിവർ ക്ലാസെടുത്തു.

Leave a Reply