
രാജപുരം: കള്ളാർ പഞ്ചായത്ത് 13 ാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചിത്വടൗൺ ആയി പ്രഖ്യാപിച്ച കൊട്ടോടി ടൗണിൽ സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ‘ കടക്കാർക്ക് ‘പൂ ചെടികൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ‘ജോസ് ‘ പൂടങ്കല്ല് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോക്ടർ ഷിൻസി എന്നിവർ ചേർന്ന് ഉദ്ഘാടനം നടത്തി. വ്യാപാരി വ്യവസായി അംഗങ്ങൾ ഓട്ടോ തൊഴിലാളികൾ, ജൂനിയർ ഹെൽത്ത് ഇന്‍സ്പെക്ടർ വിമല , ആശവർക്കർ, സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, മുൻമെമ്പർമാരായ ബി.അബ്ദുള്ള, ഗോപി എന്നിവർ പങ്കെടുത്തു