
രാജപുരം : കള്ളാർ മണ്ഡലം ഒന്നാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡൻ്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻ്റ് എം.എം.സൈമൺ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, എം.കുഞ്ഞമ്പു നായർ അഞ്ജനമുക്കൂട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ നായർ, മണ്ഡലം ഭാരവാഹികളായ രാജേഷ് പെരുമ്പള്ളി, ചന്ദ്രൻ പാലംതടി, മെമ്പർമാരായ ബി.സബിത, ബി.അജിത് കുമാർ, ബൂത്ത് പ്രസിഡന്റ് ഉമ്മർ കുടുംബൂർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സി.മണികണ്ഠൻ, ആദിവാസി കോൺഗ്രസ് പ്രസിഡന്റ് വാസു പെരുമ്പള്ളി , കുഞ്ഞിക്കണ്ണൻ കൂരാങ്കയ എന്നിവർ സംസാരിച്ചു പി.ശിവേഷ് സ്വാഗതവും ശശിധരൻ മൊടക്കെട്ട് നന്ദിയും പറഞ്ഞു