
രാജപുരം പരപ്പ ബ്ലോക്ക് പഞ്ചായത്തും പൂടങ്കല്ല് താലൂക്ക് ആശുപത്രിയും ചേർന്ന് മലബാർ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ
മാർച്ച് 23, 24 തിയതികളിലായി
വനിതകൾക്കായി താലൂക് ആശുപത്രിയിൽ സംഘടിപ്പിക്കുന്ന ക്യാൻസർ രോഗ നിർണയ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ‘ അധ്യക്ഷത വഹിച്ചു.. പരപ്പ ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി, ബ്ലോക്ക് മെമ്പർ സി.രേഖ , പരപ്പ ബ്ലോക്ക് ബിഡിഒ എസ്.സുഹാസ്, ജോയിന്റ് ബിഡിഒ സി.ബിജു കുമാർ എന്നിവർ സംസാരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ സി. സുകു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ വിനു നന്ദിയും പറഞ്ഞു. പപ് സ്‌മിയർ പരിശോധന, മമ്മോ ഗ്രാം, സ്കാനിംഗ് എന്നീ സൗകര്യങ്ങൾ ഉണ്ട്.. ക്യാമ്പ് നാളെ 24 ന് സമാപിക്കും