റാണിപുരത്ത്ഭ്ര ഷ് വുഡ് ചെക്കു ഡാമുകൾ നിർമ്മിച്ചു.

രാജപുരം : ജലവനദിനത്തിൻ്റെ ഭാഗമായി വനംവകുപ്പ്, റാണിപുരം വന സംരക്ഷണ സമിധിയുടെ സഹകരണത്തോടെ കാസർകോട് സർപ്പാ റസ്ക്യുവേഴ്സ് റാണിപുരത്ത് 2025 മാർച്ച് 22 ,23 ദിവസങ്ങളിൽ മൃഗങ്ങൾക്ക് കുടിനീര് ലഭിക്കുന്നതിനായി ഭ്രഷ് വുഡ് ചെക്കു ഡാമുകൾ നിർമ്മിക്കുകയും കൂടാതെ വനങ്ങളിൽ ഫലവൃക്ഷാദി മരങ്ങൾ വളർന്നു വരുന്നതിന് വേണ്ടി സീഡ് ബോൾ നിക്ഷേപിക്കുകയും റാണിപുരത്ത് പ്ലാസ്റ്റിക്ക് നിർമ്മാജനവും നടത്തി.   കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് എസ്. മധുസൂദനൻ,  സെക്ഷൻ ഫോറസ്റ്റർ ബി.സേസപ്പ, വന സംരക്ഷണ സമിതി സെക്രട്ടറി ഡി.വിമൽ രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ. കെ.രാഹൂൽ. രതീഷ്, എന്നിവർ നേതൃത്വം നൽകി
സർപ്പാ ജില്ലാ ഫെസിലിറ്റേറ്റർ കെ.ടി.സന്തോഷ് പനയാൽ ക്യാമ്പ് കോർഡിനേറ്റ് ചെയ്തു. റസ്ക്യൂവേഴ്സ് സംഘം സെക്രട്ടറി കെ.സുരേന്ദ്രൻ നന്ദി പറഞ്ഞു.വാച്ചർമാർ, കാസർകോട് സർപ്പാ വൊളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു.

Leave a Reply