ബളാം തോട്ഉ ക്ഷീര സംഘത്തിൻ്റെ ഉത്സവകാല പാൽ അധിക വില വിതരണം ചെയ്തു.

രാജപുരം: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിഷു – ഈസ്റ്റർ പ്രമാണിച്ച് ഉത്സവകാല  പാൽ അധിക വിതരണം ചെയ്തു.  പാൽ അധിക വില വിതരണോദ്ഘാടനം മിൽമ ഡയറക്ടർ പി.പി.നാരായണൻ നിർവഹിച്ചു.  ഫാം സപ്പോർട്ട് മിൽമ മലബാർ മേഖലാ യൂണിയൻ ഡയറക്ടർ കെ. സുധാകരൻ വിതരണം ചെയ്തു. ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പുതുതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മിൽമ ഡയറക്ടർമാരായ പി.പി.നാരായണൻ, കെ.സുധാകരൻ എന്നിവരെ സംഘം പ്രസിഡന്റ് അനുമോദിച്ചു. യൂണിയൻ വിദ്യാഭ്യാസ സ്കോളർഷിപ്പ് മിൽമ കാസർഗോഡ് പി ഐ വിഭാഗം ഡിസ്ട്രിക്ട് യൂണിറ്റ് ഹെഡ് വി.ഷാജി വിതരണം ചെയ്തു. ക്ഷീര വികസന വകുപ്പ് തൊഴുത്ത് നിർമ്മാണ ധനസഹായവും, ഒരു കറവ പശു യൂണിറ്റ് ധനസഹായവും പരപ്പ ക്ഷീര വികസന ഓഫീസർ കെ.ഉഷ വിതരണം ചെയ്തു. ഗോസമൃദ്ധി ക്യാറ്റിൽ ഇൻഷ്വറൻസ് പോളിസി വിതരണ ഉത്ഘാടനം ബളാംതോട് വെറ്ററിനറി സർജൻ അരുൺ. എസ്.അജിത്ത് നിർവഹിച്ചു. മിൽമ സീനിയർ സൂപ്പർവൈസർ മേഘ മുരളീധരൻ കന്നുകാലി ഇൻഷ്വറൻസ് ക്ലെയിം വിതരണം ചെയ്തു. ബളാംതോട് സംഘം സെക്രട്ടറി സി.എസ്. പ്രദീപ് കുമാർ സ്വാഗതവും സംഘം വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. വേനൽക്കാല കറവ പശു പരിപാലനത്തെ കുറിച്ച് ബളാംതോട് വെറ്ററിനറി സർജൻ ഡോ അരുൺ എസ് അജിത്ത് ചർച്ചാ ക്ലാസിന് നേതൃത്വം നൽകി. 4,22,000 രൂപയാണ് വിഷു- ഈസ്റ്റർ പ്രമാണിച്ച് ബളാംതോട് സംഘത്തിലെ കർഷകർക്ക് അധിക വിലയായി ഇന്ന് ലഭിച്ചത്.

Leave a Reply