
രാജപുരം: ആരോരുമില്ലാതെ പുറമ്പോക്കിലെ ചെറ്റക്കുടിലിൽ കഴിഞ്ഞ 25 വർഷമായി താമസിച്ചിരുന്നു 75 വയസ്സായ കുട്ടിയമ്മയ്ക്ക് വീടൊരുങ്ങി. കോടോം-ബേളൂർ പഞ്ചായത്തിൽ 19-ാം വാർഡിൽ മുട്ടിച്ചരൽ കടൽ കാട്ടിപ്പാറയിലെ കുട്ടിയമ്മയ്ക്കാണ് വീട് നൽകുന്നത്.
കുട്ടിയമ്മയ്മക്ക് മക്കളോ മറ്റു ബന്ധുക്കളോ നാട്ടിലില്ല. കുറച്ചു വർഷം മുമ്പ് വരെ പണിക്ക് പോയിരുന്നു. സ്വന്തമായി സ്ഥലമില്ല. താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ചുമില്ല. പഞ്ചായത്തിൻ്റെ അതിദാരിദ്ര ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനു ശേഷം റേഷൻ കാർഡ്, ഇലക്ഷൻ ID കാർഡ്, എന്നിവ നൽകി. അതിനു ശേഷം പെൻഷനും നൽകി തുടങ്ങി. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിലെ സ്ഥിതി കണ്ടറിഞ്ഞ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് വീടു നിർമ്മാണം ആരംഭിച്ചിരുന്നു. സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര നിർമ്മാർജന പദ്ധതി വന്നപ്പോൾ അതിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കുകയാണ് ചെയ്തത്. തക്കോൽ ദാനം ഏപ്രിൽ 13 ന് രാവിലെ 10 മണിക്ക് ഇ.ചന്ദ്രശേഖരൻ എംഎൽഎ താക്കോൽ ദാനം നിർവഹിച്ചു.