എസ്. വൈ.എസ് സ്ഥാപക ദിനംപൂടങ്കല്ല് അയ്യങ്കാവിൽലഹരി വിരുദ്ധ പ്രതിജ്ഞസംഘടിപ്പിച്ചു.

രാജപുരം : എസ്.വൈ.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പാണത്തൂർ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടങ്കല്ല് അയ്യങ്കാവിൽ പതാക ഉയർത്തി.
പരിപാടിയുടെ ഭാഗമായി
വർധിച്ച് വരുന്ന ലഹരിക്കും അക്രമങ്ങൾക്കുമെതിരെ  
ലഹരി വിരുദ്ധ ക്ലാസും,
പ്രതിജ്ഞയും സംഘടിപ്പിച്ചു.
രാജപുരം പ്രിൻസിപ്പൽ എസ് ഐ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് പ്രവർത്തകർ, മദ്രസ ദർസ് വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു ഷിഹാബുദീൻ അഹ്സനി സ്വാഗതം പറഞ്ഞു. പ്രസ്സ് ഫോറം പ്രസിഡന്റ്‌ രവീന്ദ്രൻ കെ കൊട്ടോടി, പ്രസ്സ് ഫോറം അംഗം ജി.ശിവദാസൻ, എസ് വൈ എസ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂർ, , സുബൈർ പടന്നക്കാട്, ശുഐബ് സഖാഫി, നൗഷാദ് ചുള്ളിക്കര എന്നിവർ പ്രസംഗിച്ചു. സലാം ആനപ്പാറ, അബ്ദുൽ റഹിമാൻ നൂറാനി, ബഷീർ സഖാഫി പെരുമുഖം  ജുനൈദ് എന്നിവർ നേതൃത്വം നൽകി

Leave a Reply