
രാജപുരം: രാജപുരം ഹോളി ഫാമിലി ഹൈയർ സെക്കണ്ടറി സ്കൂളിൽ ‘കളിക്കളമാവട്ടെ ലഹരി’ എന്ന മുദ്രാവാക്യമുയർത്തി കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണത്തോടെ സമ്മർ ഹോക്കി ക്യാമ്പ് ഉദഘാടനവും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്ക് കേരള ഹോക്കി അസ്സോസിയേഷൻ നൽകുന്ന കാർബൺ ഹോക്കി സ്റ്റിക്ക് വിതരണോദ്ഘാടനവും ജില്ലാ ഹോക്കി അസ്സോസിയേഷൻ പ്രസിഡണ്ട് എം.രാമകൃഷ്ണൻ നിർവഹിച്ചു.
ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ പ്രഭാകരൻ്റെ അധ്യക്ഷതയിൽ ജില്ലാ ഹോക്കി അസ്സോസിയേഷൻ ഭാരവാഹികളായ റിട്ടയേഡ് എഇഒ കെ.വി.രാമകൃഷ്ണൻ, ശ്രീകാന്ത് പനത്തടി, സ്കൂൾ ഹെഡ്മാസ്റ്റർ സജി, കായികാധ്യാപകൻ ആൽഫി, കോച്ച് അനീഷ്കുമാർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു..
ജില്ലാ സംസ്ഥാനമത്സരങ്ങൾ ഈ മധ്യവേനൽ അവധിക്കാലത്ത് നടക്കാനിരിക്കെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ മിഷൻ്റെയും വിവധ സാസ്കാരിക സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ സംസ്ഥാനതല മത്സരം നടത്തുവാനുള്ള തയാറെടുപ്പിലാണ് രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി അധികൃതരും ജില്ലാ ഹോക്കി അസ്സോസിയേഷനും