കുളിർമ ബോധവൽക്കരണ പരിപാടി നടത്തി

രാജപുരം : കിസാൻ സർവീസ് സൊസൈറ്റി, ചിറ്റാരിക്കാൽ ഡെവലപ്പ്മെന്റ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്റർ നടപ്പിലാക്കുന്ന ‘കുളിർമ’  ബോധവത്കരണം സംഘടിപ്പിച്ചു.
കോടോം കായാമ്പൂ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ  കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. കെഎസ്എസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ സെമിനാർ നയിച്ചു. കെ എസ് എസ് യൂണിറ്റ് വൈസ് പ്രസിഡന്റ് എ.എ.ലൂക്ക അധ്യക്ഷത വഹിച്ചു. കെഎസ് എസ് ജില്ലാ സെക്രട്ടറി കെ.സി.ജിജോമോൻ, പി.എം.ജോൺ, എ.ഒ.വർഗീസ്, കെ.സി.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വീടുകളിലും, സ്ഥാപനങ്ങളിലും ചിലവ് കുറഞ്ഞ രീതിയിൽ ചൂടിനെ പ്രതിരോധിക്കുന്നതിനും, വൈദ്യുതി ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണമാണ് കുളിർമ പദ്ധതി.

Leave a Reply