
രാജപുരം : പനത്തടി പഞ്ചായത്ത് പത്താം വാർഡിലെ അക്ഷയ കുടുംബശ്രീയുടെ ഇരുപത്തിയേഴാം വാർഷികാഘോഷം സംഘടിപ്പിച്ചു
വാർഡ് മെംബർ മെമ്പർ കെ.ജെ.ജെയിംസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡണ്ട് രമണി അധ്യക്ഷത വഹിച്ചു. എഡിഎസ് പ്രസിഡൻ്റ് പ്രഭ, സെക്രട്ടറി ഐസി ഐസക്, പൊതുപ്രവർത്തകൻ കെ.കെ.അശോകൻ, ഉന്നതി മൂപ്പൻ ചന്ദ്രൻ കാപ്പിത്തോട്ടം, പുരുഷ സ്വയം സഹായ സംഘം പ്രതിനിധി വിജയൻ എന്നിവർ സംസാരിച്ചു.