
രാജപുരം : കളളാർ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ക്നാനായ കത്തോലിക്ക കോൺഗ്രസി ന്റെയും മറ്റ് സമുദായ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ക്രൈസ്തവസഭക്കെതിരെ നടത്തുന്ന അനീതിക്കെതിരെ വായ് മൂടിക്കെട്ടി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.ജോബിൻ പ്ലാച്ചേരി പുറത്ത്, ക്നാനായ കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ശ്രീ ടോമി വാണിയം പുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു.ശ്രീ സിജു ചാമക്കാലയിൽ, അജീഷ് ചേരുവേലിൽ മറ്റ് സമുദായ സംഘടനാ ഭാരവാഹികൾ എന്നിവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.