തെരുവുനായ്ക്കളുടെ ശല്യം കുട്ടികളുടെ ജീവൻ ഭീഷണിയിൽ.

രാജപുരം: തെരുവു നായ്ക്കളുടെ ശല്യം രൂഷമാകുന്നത് സ്കൂൾ കുട്ടികളുടേയും നാട്ടുകാരുടേയും ജീവന് ഭീഷണിയാകുന്നു. തെരുവു നായ്ക്കളെ പേടിച്ച് കുട്ടികൾ സ്കൂളിൽ പോലും പോകാൻ മടിക്കുന്നു. അടുത്ത ദിവസങ്ങളിൽ തെരുവുനായ്ക്കൾ കുട്ടികളെ ആക്രമിക്കുക കുടി ചെയ്ത സാഹചര്യത്തിൽ രാജപുരം ഹോളി ഫാമിലി എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ: കെ.ഒ അബ്രാഹം, പി.ടി.എ പ്രസിഡൻ്റ് : സോനു ജോസഫ്, പി.ടി.എ പ്രതിനിധികളായ പ്രശാന്ത് ജോൺ, സാംസൺ മാണി, സുബി പ്രിൻസ്, സഫിയ മുനീർ എന്നിവർ ചേർന്ന് കള്ളാർ പഞ്ചായത്തു സെക്രട്ടറിക്ക് നിവേദനം നൽകി.

Leave a Reply