കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം “കണ്ണോരം – 25 ” ന് തുടക്കമായി.

രാജപുരം:കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം “കണ്ണോരം – 25 ” ന് തുടക്കമായി. പി ടി എ പ്രസിഡൻ്റ് ശ്രീ C K ഉമ്മർ അധ്യക്ഷത വഹിച്ച യോഗം പ്രസിദ്ധ സഹസംവിധായകനും ചിത്രകാരനുമായ ശ്രീ ജ്യോതിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും മുൻ പി ടി എ പ്രസിഡൻറുo ഇപ്പോൾ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ ശ്രീ T K നാരായണൻ മുഖ്യതിഥിയായിരുന്നു.
യോഗത്തിന് പ്രിൻസിപ്പാൾ ശ്രീ ഷാജി ജോസഫ് സ്വാഗതവും കൺവീനർ ശ്രീ സജീവ് കെ എം നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ ശ്രീ ജോസ് പുതുശ്ശേരിക്കാലായിൽ, ശ്രീ കൃഷ്ണകുമാർ എം, എസ്എംസി ചെയർമാൻ ശ്രീ ബി അബ്ദുള്ള, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി ഷീല എം, പ്രധാനധ്യാപിക ശ്രീമതി അസ്മാബി എം കെ, മുൻ പി ടി എ പ്രസിഡൻ്റും കലാകാരനുമായ ശ്രീ ബാലചന്ദ്രൻ കൊട്ടോടി, സീനിയർ അസിസ്റ്റൻ്റുമാരായ ശ്രീ പ്രശാന്ത് പി ജി, ശ്രീമതി സുവർണ പൊടിക്കളത്തിൽ, സ്കൂൾ ചെയർമാൻ മാസ്റ്റർ ശ്യാം പ്രസാദ് കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഇന്ന് 5 വേദികളിലും നാളെ ഒരു വേദിയിലുമായി കലാമത്സരങ്ങൾ അരങ്ങേറും.

Leave a Reply