രാജപുരം :കണ്ണൂർ സർവ്വകലാശാല ഇന്റർ കോളീജിയറ്റ് വനിത കബഡി ചാമ്പ്യൻഷിപ്പിൽ കാസർകോട് ഗവ. കോളേജ് ചാമ്പ്യൻമാരായി.
നെഹ്റു കോളേജ് കാഞ്ഞങ്ങാട്
രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആതിഥേയരായ
രാജപുരം സെന്റ് പയസ് ടെൻത് കോളേജിനെ പരാജയപ്പെടുത്തി
പീപ്പിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡിസ് മുന്നാട്
മൂന്നാം സ്ഥാനവും നേടി. രാജപുരം
സെന്റ് പയസ് ടെൻത് കോളേജ് ഇൻഡാർ സ്റ്റേഡിയത്തിൽ നടന്ന മത്സരം കോളേജ് ബർസാർ ഫാ.ജോബിൻ
പ്ലാച്ചേരി പുറത്ത് ഉദ്ഘാടനം ചെയ്തു.
കായിക അധ്യാപകൻ പ്രൊ.പി.രഘുനാഥ്
അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് , കോളേജ് ബർസാർ ഫാ.ജോബിൻ പ്ലാച്ചേരി പുറത്ത്
ഡോ.കെ.വി.അനുപ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. നിഖിൽ മോഹൻ, ഡോ.ജിജി കുമാരി എന്നിവർ സംസാരിച്ചു.
സ്പോർട്സ് ക്യാപ്റ്റൻ അഭിജിത്ത്
നന്ദി പറഞ്ഞു. ഒക്ടോബർ 29 മുതൽ നവംബർ 4 വരെ ചെന്നൈ വിനായക മിഷൻ യൂണിവേഴ്സിറ്റി ചെങ്കൽപേട്ടയിൽ നടക്കുന്ന ദക്ഷിണേന്ത്യൻ അന്തർ സർവകലാശാല കബഡി ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ സർവകലാശാല ടീമിനെ മത്സരങ്ങളിൽ നിന്നും തെരഞ്ഞടുത്തു.

You’ve earned a new follower today.