രാജപുരം: വനിതാ ശിശുവികസന വകുപ്പ് പരപ്പ അഡിഷണൽ ഐ സി ഡി എസ്, ദേശീയ പോഷകാഹാര മാസാ ചാരണത്തിന്റെ ഭാഗമായി കോടോം ബേളൂർ പഞ്ചായത്തിൽ സ്യൂട്രീഷൻ ദിനാചരണ പരിപാടി നടത്തി. ഐ സി ഡി എസ് സൂപ്പർവൈസർ . കെ. എ.മിനി സ്വാഗതം പറഞ്ഞു.. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രി, മെമ്പർമാരായ ഗോപി, രാജീവ്, കുഞ്ഞികൃഷ്ണൻ, സൂര്യ, ബിന്ദു, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എണ്ണപാറ പി എച്ച്സി യിലെ ആരോഗ്യ പ്രവർത്തകർ ഗർഭകാലവും പോഷകാഹാരവും എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. അങ്കണവാടി വർക്കർമാർ, ഗുണഭോക്താക്കൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പോഷക പൂക്കളം, പോഷകാഹാര പ്രദർശനം, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. അങ്കണ വാടി വർക്കർ പോഷകാഹര പ്രതിജ്ഞ ചൊല്ലി. . ഐ സി ഡി എസ് സൂപ്പർ വൈസർ പി.വി.ജയന്തി നന്ദി പറഞ്ഞു.
