.
രാജപുരാ: കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആതിഥ്യമരുളുന്ന ഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൻ്റെ വിളംബര ജാഥയ്ക്ക് പാണത്തൂരിൽ തുടക്കമായി. ഒക്ടോബർ: 28, 29, 30, 31, നവംബർ 1- തീയതികളിലാണ് കലോത്സവം നടക്കുന്നത്. പാണത്തൂരിൽ നിന്നും ആരംഭിച്ച വിളംബര ജാഥ പനത്തടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുപ്രിയ ശിവദാസൻ ഉദ്ഘാടനം ചെയ്തു. കലോത്സവ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കുഞ്ഞി കൃഷ്ണന്റെ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത അരവിന്ദൻ,
രാജപുരം പ്രസ് ഫോറം പ്രസിഡൻ്
ഗണേശൻ പാണത്തൂർ, പാണത്തൂരിലെ ഓട്ടോറിക്ഷ യൂണിയൻ സെക്രട്ടറി ജനാർദ്ദനൻ, ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ പ്രതിനിധി ജിനിൽ മാത്യു, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി സിബി പുതുമന തുടങ്ങിയവർ സംസാരിച്ചു.. കേരള വ്യാപാരി വ്യവസായി പാണത്തൂർ യൂണിറ്റ് പ്രസിഡണ്ട് സുനിൽകുമാർ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജയരാജ് നന്ദിയും പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
