ഹൊസ്ദൂർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം ഒരുക്കങ്ങൾ പൂർത്തിയായി.

രാജപുരം : ഹൊസ്ദൂർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കോടോത്ത് ഡോ. അംബേദ്‌കർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ഒക്ടോബർ 29ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര, തുടർന്ന് ഇ.ചന്ദ്രശേഖരൻ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. കവി ഡി.വിനയചന്ദ്രൻ കലോത്സവ സുവനീർ പ്രകാശനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ, ജനറൽ കൺവീനർ പ്രിൻസിപ്പൽ പി.എം.ബാബു, പിടിഎ പ്രസിഡൻ്റ് സൗമ്യ വേണുഗോപാൽ, ടി.കോരൻ, ടി.ബാബു, രാജേഷ് സ്‌കറിയ, കെ. മാധവൻ, പമോഹനൻ എന്നിവർ അറിയിച്ചു