കുളങ്ങരടി – തടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: രാജ്യസഭ എംപി ജോസ് കെ.മാണിയുടെ ആസ്തി വികസന ഫണ്ടിൽ കോടോം ബേളൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ നിർമിച്ച കുളങ്ങരടി -തടത്തിൽ റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു, വാർഡ്‌മെമ്പർ ഗോപി അധ്യക്ഷത വഹിച്ചു, കേരളകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി കുര്യാക്കോസ് പ്ലപ്പറമ്പിൽ, കാസർകോട് ജില്ലാ പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ, സിപിഎം ലോക്കൽ സെക്രട്ടറി നാഗേഷ് അട്ടേങ്ങാനം തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൺവീനർ എ.സുകുമാരൻ സ്വാഗതവും, കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ജോയി തടത്തിൽ നന്ദിയും പറഞ്ഞു.