കെ എസ് ആർടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം

രാജപുരം: കാഞ്ഞങ്ങാട് -പാണത്തൂർ പാതയിൽ ബളാംതോട് മുസ്ലിം പള്ളിയുടെ സമീപം മായത്തി റോഡിന്റെ ഇറക്കത്തിൽ റോഡ് സൈഡിൽ തടി കയറ്റി കൊണ്ടിരിക്കുന്ന ലോറിയുടെ പിൻഭാഗത്ത് കെ. എസ് ആർ ടി സി ബസിടിച്ച് അപകടം. ആർക്കും പരിക്കില്ല. പാണത്തൂർ – പാല സ്വിഫ്റ്റ് ബസാണ് ഇന്നു രാവിലെ അപകടത്തിൽപെട്ടത്. ലോറി റോഡിലെ വളവിൽ നിർത്തി മരം കയറ്റുകയായിരുന്നു. ഈ സമയത്താണ് ബസ് വന്നിടിച്ചത്. പാതയിൽ പല ഭാഗത്തുമായി ഇത്തരത്തിൽ അപകടകരമായ സ്ഥലത്ത് വാഹനങ്ങൾ നിർത്തി മരം ലോഡ് ചെയ്യുന്നത് പതിവാണ്. ഇതു സംബന്ധിച്ച്
പനത്തടി പഞ്ചായത്തിലെ പോലീസിന്റെ ജനജാഗ്രത സമിതിയിൽ പോലീസിനോടും, പഞ്ചായത്ത് അധികൃതരോടും സൂചിപ്പിച്ചെങ്കിലും
അധികൃതർ മൗനം പാലിക്കുകയായിരുന്നു.