കയ്യൊപ്പ് 19-ാം വാർഡ് വികസന രേഖ പുറത്തിറക്കി.

രാജപുരം: കോടോം -ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൻ്റെ വികസന രേഖ 2020-25 ‘കയ്യൊപ്പ്’ ഒരു മെമ്പറുടെ ഡയറി എന്ന പേരിൽ പാറപ്പള്ളി ഹാപ്പിനെസ്സ് പാർക്കിൽ ഒരുക്കിയ സ്നേഹ സംഗമത്തിൽ പുറത്തിറക്കി. മാധ്യമ പ്രവർത്തകൻ സുരേഷ് കൂക്കൾ മുൻ പഞ്ചായത്ത് മെമ്പർ പി.നാരായണന് നൽകി പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരൻ നാരായണൻ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരൻ എം എൽ എ
ത്രിതല പഞ്ചായത്ത് എന്നിവ മുഖാന്തിരം റോഡിന് 332 ലക്ഷവും മറ്റു പ്രവർത്തികൾക്ക് 251.23 ലക്ഷവും ഭവന, പുനരുദ്ധാരണ പദ്ധതികൾക്ക് 81.50 ലക്ഷവും ഉൾപ്പെടെ 5 വർഷത്തിനിടയിൽ 664.73 ലക്ഷം രൂപയാണ് വാർഡിൽ അനുവദിച്ചത്. ക്ഷേമ പെൻഷൻ 94 പേർക്കും വയോജന കട്ടിൽ 24 പേർക്കും വയോബിൻ 55 പേർക്കും മുട്ടാക്കോഴി 154 പേർക്കും കറവപശു 8 പേർക്കും വിതരണം ചെയ്തു. 1900 മീറ്റർ പുതിയ ടാറിംഗും 1900 മീറ്റർ പുതിയ കോൺക്രീറ്റ് റോഡുംവാർഡിൽ ചെയ്തു. പാറപ്പള്ളിയിൽ ഹാപ്പിനെസ്സ് പാർക്കും വിവിധ സ്ഥലങ്ങളിലായി 5 കുടിവെള്ള പദ്ധതികളും പൂർത്തീകരിച്ചു. എല്ലാവർഷവും SSLC +2 ഉന്നതവിജയികളെയും അനുമോദിക്കുകയും വാർഡിലെ വിവിധ മേഖലയിൽ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയ എല്ലാവരെയും ആദരിച്ചു. ഓണം, ക്രിസ്തുമസ്സ്, റംസാന് പ്രത്യേക ആഘോഷ പരിപാടികളും മഴ പൊലിമ, നാട്ടി മഹോൽസവം, ചക്ക മഹോൽസവം എന്നിങ്ങനെ വ്യത്യസ്ഥപരിപാടികളും സംഘടിപ്പിച്ചു. മുതിർന്നവരെ ആദരിക്കൽ, വായോജന സംഗമങ്ങൾ, പരിസ്ഥിതി ദിനം, ഡോക്ടേഴ്സ് ദിനം, വനിതാ ദിനം, ഭിന്ന ശേഷി ദിനം, അധ്യാപകദിനം, തുടങ്ങി വിശേഷ ദിനങ്ങളിൽ അടക്കം60 മാസത്തിനിടയിൽ 150 ലധികം വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധേയമായ പ്രവർത്തനമാണ് വാർഡിൽ നടത്തിയത്. വാർഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ പി.ദാമോദരൻ സംഗമം ഉൽഘാടനം ചെയ്തു.
എ.സലീം, പി.നാരായണൻ, പി.എം. രാമചന്ദ്രൻ, അബ്ദുൾ റഹിമാൻ അമ്പലത്തറ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും മുൻ മെമ്പർ പി.എൽ. ഉഷ നന്ദിയും പറഞ്ഞു.