കോളിച്ചാൽ എരിഞ്ഞിലംകോട്ധർമശാസ്‌താ ക്ഷേത്രം പ്രതിഷ്‌ഠാദിന ഉത്സവം തുടങ്ങി

രാജപുരം: കോളിച്ചാൽ എരിഞ്ഞിലംകോട്
ധർമശാസ്‌താ ക്ഷേത്രം പ്രതിഷ്‌ഠാദിന ഉത്സവം തുടങ്ങി. ഇന്നു രാവിലെ 10 മണിക്ക് കോളിച്ചാൽ മുത്തപ്പൻ മടപ്പുരയിൽ നിന്നും ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര നടന്നു. തുടർന്ന് മാതൃസംഗമം, ഭജന, സംഗീതാർച്ചന എന്നിവ നടന്നു. നാളെ ഡിസംബർ 7ന് രാവിലെ 5.30ന് നടതുറക്കൽ, 6 മണിക്ക് വിവിധ പൂജകൾ നടന്നു, 9.30ന് നെയ്യഭിഷേകം, തുടർന്ന് സോപാന സംഗീതം, 1.30ന് മഹാപൂജ, അന്നദാനം. വൈകിട്ട് 6.45ന് ഭജന, 7മണിക്ക് കോളിച്ചാൽ മുത്തപ്പൻ മടപ്പുരയിൽ നിന്ന് ക്ഷേത്രത്തിലേക്ക് ഘോഷയാത്ര, 8.30ന് ഘോഷ യാത്രയ്ക്ക് ക്ഷേത്രത്തിൽ സ്വീകരണം, തുടർന്ന് അത്താഴപൂജ, 9 മണിക്ക് ഫ്ലവേഴ്സ് ഫെയിം മഹേഷ് നായിക്കുന്ന ഭക്തിഗാനസുധയോടെ സമാപനം