രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച 19 ഹൈടെക് ക്ലാസ് റൂമുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം നടത്തി

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച 19 ഹൈടെക് ക്ലാസ് റൂമുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നടത്തി. തുടര്‍ന്നു നല്‍കിയ സന്ദേശത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കപ്പെട്ട പുതിയ കെട്ടിടം അതിരൂപതയിലെ ഏറ്റവും മികച്ച കെട്ടിടം ആണെന്നും ചുരുങ്ങിയ കാലയളവില്‍ കഠിനപ്രയത്‌നത്തിലൂടെ ഇങ്ങനെ ഒരു കെട്ടിട നിര്‍മാണം നടത്തിയത് നാടിനെ തന്നെ മാതൃകയാണെന്നും പറഞ്ഞു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വ്യക്തികളെയും പ്രത്യേകം അഭിനന്ദിച്ചു .സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഇടവകക്കാരും നാട്ടുകാരും അധ്യാപകരും കൂദാശ കര്‍മ്മത്തില്‍ പങ്കാളികളായി. തുടര്‍ന്ന് നടത്തിയ അനുസ്മരണ സന്ദേശത്തില്‍ സ്‌കൂള്‍ കെട്ടിടത്തിന്റ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 15ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് മാനേജര്‍ ഫാദര്‍ ഷാജി വടക്കേ തൊട്ടി അറിയിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബെസിമോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് വിപുലമായ പരിപാടികളോടെ ക്രിസ്തുമസ് ദിനാഘോഷവും മധുരപലഹാര വിതരണവും നടത്തുകയുണ്ടായി..

Leave a Reply