സിപിഐ എം പനത്തടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പാത 12ന് ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു

  • രാജപുരം: സിപിഐ എം പനത്തടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പാത 12ന് ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 16,17 തീയതികളില്‍ കള്ളാര്‍, രാജപുരം എന്നിവിടങ്ങളില്‍ നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയുടെ കള്ളാര്‍ മുതല്‍ രാജപുരം വരെയുള്ള പ്രദേശത്ത് ശുചീകരണപ്രവര്‍ത്തനം നടത്തുന്നത്. 16ന് കള്ളാറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം അനുഗ്രഹ ഓഡിറ്റോറിയത്തില്‍ എം എന്‍ മന്മഥന്‍ മാസ്റ്റര്‍ നഗറില്‍ സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 17ന് പകല്‍ 3ന് രാജപുരത്ത് ഏ കെ ജി നഗറില്‍ വെച്ച് നടക്കുന്ന പൊതുസമ്മേളനവും, സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിക്ക് വേണ്ടി രാജപുരത്ത് പുതിയതായി നിര്‍മ്മിച്ച ഏരിയ കമ്മിറ്റി ഓഫീസായ ഏ കെ ജി സ്മാരക മന്ദിരത്തിന്റെയും ഉദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ അധ്യക്ഷനായിരിക്കും. കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എം പി ഫോട്ടോ അനാഛാദനം നടത്തും. ഫാ. മാത്യു വാഴക്കുന്നം മുഖ്യപ്രഭാഷണം നടത്തും. പകല്‍ 2ന് കള്ളാര്‍ കേന്ദ്രീകരിച്ച് രാജപുരത്തേക്ക് ബഹുജന റാലിയും നടക്കും.1913 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 141 ബ്രാഞ്ച് പരിധിയിലെ 9 ലോക്കലുകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 118 അംഗങ്ങളും, 18 ഏരിയ കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെടെ 136 പ്രതിനിധികകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോട് അനുബന്ധിച്ച് 15ന് കൊടി-കൊടിമരജാഥകള്‍ പ്രയാണം ആരംഭിക്കും. 15ന് പ്രതിനിധി നഗറിലേക്ക് ഉയര്‍ത്താനുള്ള കൊടിമരം പാണത്തൂരില്‍ വെച്ച് അബ്ദുള്‍ ഷെറീഫ് രക്തസാക്ഷി കുടീരത്തില്‍ വെച്ച് ഒക്ലാവ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി തമ്പാന്‍ ലീഡറായിരിക്കും. പതാക ജാഥ പി ജി വിജയന്‍ രക്തസാക്ഷി നഗറില്‍ പി ജി മോഹനന്‍ ഉദ്ഘാടനം ചെയ്യും. എം സി മാധവന്‍ ലീഡര്‍ ആയിരിക്കും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം കാലിച്ചാനടുക്കം സി നാരായണന്‍ രക്തസാക്ഷി കുടീരത്തില്‍ വെച്ച് യു തമ്പാന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ബാനം കൃഷ്ണന്‍ ലീഡര്‍ ആയിരിക്കും. പതാക ജാഥ ആനക്കല്ല് രക്തസാക്ഷി നഗറില്‍ വെച്ച് ടി കോരന്‍ ഉദ്ഘാടനം ചെയ്യും യു ഉണ്ണികൃഷ്ണന്‍ ലീഡര്‍ ആയിരിക്കും. അനുബന്ധസാധനങ്ങള്‍ കോടോം രാക്തസാക്ഷി മണ്ഡപത്തില്‍ എ സി മാത്യു ഉദ്ഘാടനം ചെയ്യും, ടി ബാബു ലീഡര്‍ ആയിരിക്കും, ഗുരുപുരം കുഞ്ഞിക്കണ്ണന്‍ രക്തസാക്ഷി നഗറില്‍ നിന്നും ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി ദാമോധരന്‍ ലീഡര്‍ ആയിരിക്കും. വാര്‍ത്തസമ്മേളനത്തില്‍ സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍, സംഘാടകസമിതി ചെയര്‍മാന്‍ ഒക്ലാവ് കൃഷ്ണന്‍, യു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply