രാജപുരം. ജീവിതശൈലി രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി പൂടംകല്ല് സാമൂഹിക ആരോഗ്യ കേന്ദ്രം ഒടയംചാല്‍ വികസന സമിതിയുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി തെരുവോര ചിത്രരചനയും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്തംഗം ടി. ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. കുഞ്ഞികൃഷ്ണന്‍ നായര്‍ എം. വേണുഗോപാലന്‍, ഒടയംചാല്‍ വികസന സമിതി ചെയര്‍മാന്‍ സന്തോഷ് ഒടയഞ്ചാല്‍, ചിത്രകാരന്‍ രവീന്ദ്രന്‍ കൊട്ടോടി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം വി. കുഞ്ഞമ്പു ജൂനിയര്‍ ഹെല്‍ത്ത് തോമസ് എന്നിവര്‍ പ്രസംഗിച്ചു ബോധവല്‍ക്കരണത്തോടനുബന്ധിച്ച് ബി.പി, ഷുഗര്‍ പരിശോധന, കൗണ്‍സലിംങ്ങ് എന്നിവ നടന്നു.