- രാജപുരം: കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വെപാത യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയ്‌ക്കെതിരെ ബി.ജെ.പി കാഞ്ഞങ്ങാട് നിയോജക മണ്ഡലം അധ്യക്ഷന്‍ എന്‍. മധു നയിക്കുന്ന വാഹന പ്രചരണ ജാഥ സമാപിച്ചു. പാണത്തൂരില്‍ നിന്ന് ആരംഭിച്ച യാത്ര ബളാംതോട്, കോളിച്ചാല്‍, മാലക്കല്ല്, കള്ളാര്‍, പൂടംകല്ല്, ചുള്ളിക്കര, ഒടയംചാല്‍, ഏഴാംമൈല്‍, ഇരിയ, അമ്പലത്തറ, കാഞ്ഞങ്ങാട് എന്നിവടങ്ങളിലെ പ്രചാണത്തിനുശേഷം മാവുങ്കാലില്‍ സമാപിച്ചു. സമാപനയോഗം ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലയുധന്‍ ഉദ്ഘാടനം ചെയ്തു. പി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. എം.ബല്‍രാജ്, വി.കുഞ്ഞിക്കണ്ണന്‍, ശോഭ ഏച്ചിക്കാനം, കെ. പ്രേമരാജ്, മനുലാല്‍ മേലത്ത്, ഹരിഷ് കുമാര്‍, ഇ.ക്യഷ്ണന്‍, കെ.വി.മാത്യൂ, ഷാഫി കറോളി തുടങ്ങിയവര്‍ സംസാരിച്ചു.