ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശിൻ്റെ വഴി നടത്തി.

രാജപുരം:  ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി
രാജപുരം ഫൊറോനയിലെ ഇടവകകളുടെ നേതൃത്വത്തിൽ ചുള്ളിക്കര സെൻമേരിസ് ദേവാലയത്തിൽ നിന്നും, കള്ളാർ സെന്റ് തോമസ് ദേവാലയത്തിൽ നിന്നും രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി. റവ.ഫാ.കുര്യൻ ചാലിൽ ദുഃഖവെള്ളി സന്ദേശം നൽകി.
ഫാദർ ജോസ് അരീച്ചിറ, ഫാദർ ഓനായി മണക്കുന്നേൽ എന്നിവർ ദുഃഖവെള്ളി തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.