ഒടയംചാൽ സെൻ്റ് ജോർജ് ക്‌നാനായ കത്തോലിക്കാ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ.ബിജു മാളിയേക്കൽ കൊടിയേറ്റി.

രാജപുരം: ഒടയംചാൽ സെൻ്റ് ജോർജ് ക്‌നാനായ കത്തോലിക്കാ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ.ബിജു മാളിയേക്കൽ കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, പരേത സ്‌മരണസ സമിത്തേരി സന്ദർശനം എന്നിവ നടന്നു. ഇന്നു ഏപ്രിൽ 25ന് വൈകിട്ട് 5.30ന് ആഘോഷമായ പാട്ട് കുർബാന.
ഫാ.ജിസ്മോൻ മരങ്ങാലിൽ. 6.45ന് പ്രദക്ഷിണം ഒടയംചാലൽ കുരിശുപള്ളിയിലേക്ക്. 7.45 ലദീഞ്ഞ്. ഫാ.ഷിൻ്റോ കുഴിപ്പള്ളിൽ, 8.30ന് തിരുനാൾ സന്ദേശം. ഫാ.ഓനായി മണക്കുന്നേൽ, 8.45ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. ഫാ. ജോസ് അരീച്ചിറ വികാരി രാജപുരം ഫൊറോന ചർച്ച്. നാളെ ഏപ്രിൽ 26ന് രാവിലെ 7മണിക്ക് വിശുദ്ധ കുർബാന, 9.30ന് തിരുനാൾ റാസ.
ഫാ.ജോബിൻ പ്ലാച്ചേരിപ്പുറത്ത് കാർമികത്വം വഹിക്കും. ഫാ. സണ്ണി ഉപ്പൻ, ഫാ.ഡിനോ കുമ്മാനിക്കാട്ട്, ഫാ.സനീഷ് കയ്യാലക്കകത്ത്, ഫാ.കുര്യൻ ചാലിൽ എന്നിവർ സഹകാർമികരാകും. ഫാ.ഏബ്രഹാം കണ്ടത്തിൽകുടിലിൽ വചന സന്ദേശം നൽകും. 12ന് പ്രദക്ഷിണം. 12.15ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. ഫാ. റോജി മുകളേൽ.