രാജപുരം: ലയൺസ് ക്ലബ് കോളിച്ചാലിന്റെ 2026 27 വർഷത്തെ ഭാരവാഹികളായ പ്രസിണ്ട് എം.കുഞ്ഞികൃഷ്ണൻ, സെക്രട്ടറി പി.എസ്.ഷാജു, ട്രഷറർ സോജോ തോമസ് എന്നിവരുടെ സ്ഥാനാരോഹണം നടത്തി. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ചടങ്ങ് നിയന്ത്രിച്ചു.
ലയൺസ് ക്ലബ് കോളിച്ചാൽ പ്രസിഡണ്ട് സി ഒ.ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി.ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു .ട്രഷറർ ഷാജി ജോസഫ് നന്ദി പറഞ്ഞു. നിയുക്ത പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ ഫാ. ജോസ് കളത്തിപ്പറമ്പിൽ, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ഗോപി, റിജിയണൽ ചെയർപേഴ്സൻ അനിൽകുമാർ, സോൺ ചെയർപേഴ്സൻ മധുസൂദനൻ, എം. എൻ.രാജീവ്, എ.എം.
സാലു തുടങ്ങിയവർ സംസാരിച്ചു.
