രാജപുരം: 2020 മുതൽ 400 കെവി ഉഡുപ്പി – കാസർകോട് പവർ ലൈൻ നിർമാണത്തിൻ്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നവരുടെ
കൂട്ടായ്മ സംഘടനയായ യുകെടിഎൽ കർഷകരക്ഷാ സമിതി നിരന്തരമായ സമരത്തിലൂടെയാണ് കേരള ഗവൺമെൻ്റിൽ നിന്നും അർഹമായതല്ല എങ്കിൽ പോലും മാന്യമായ നഷ്ടപരിഹാര പാക്കേജ് തിർത്തും നേടിയെടുത്തത്. അതിൽ നഷ്ടപ്പെടുന്ന സ്ഥലത്തിന്. ലൈൻ കടന്നുപോകുന്ന 46 മീറ്റർ വീതിയിൽ യഥാർത്ഥത്തിൽ മാർക്കറ്റ് വാല്യൂ കിട്ടേണ്ടതിനുപകരം ഫെയർ വാല്യുവിന്റെ 60 ശതമാനം മാത്രമേ കിട്ടുന്നുള്ളൂ അത് കേരള ഗവൺമെന്റ് ഉത്തരവിലൂടെ തീരുമാനിച്ചതാണ്. പക്ഷേ വെള്ളരിക്കുണ്ട് താലൂക്കിലെ കോടോത്ത്, ബേളൂർ, തായന്നൂർ, കാസർകോട് താലൂക്ക്, കാറഡുക്ക വില്ലേജ് ഓഫീസർമാർ ഇത് കൃത്യമായി കൊടുക്കാൻ തയ്യാറാകുന്നില്ലെന്ന് കർഷക രക്ഷാ സമിതി പറയുന്നു. അനധികൃതമായ ഒരു ഫെയർവെല്യൂ
ആരും ചോദിക്കുന്നില്ല. കേരള ഗവൺമെന്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് സൈറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയുടെ വാല്യൂ സർട്ടിഫിക്കറ്റ് ആയി തരേണ്ട ആവശ്യം മാത്രമേ ഉള്ളൂ. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ട കോടോത്ത് വില്ലേജ് ഓഫീസറുടെ നേത്യത്വത്തിൽ ബേളൂർ, തായന്നൂർ, കാറടുക്ക വില്ലേജ് ഓഫീസർമാർ ഈ ബൃഹത് പദ്ധതിക്ക് വേണ്ടി ഇരയായ കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കർഷകരക്ഷാസമിതി ആരോപിച്ചു. ഇത്തരം ഉദ്യോഗസ്ഥരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള തസ്‌തികയിൽ നിന്നും മാറ്റി പൊതുജന സമ്പർക്കം ആവശ്യമില്ലാത്ത ജോലിയിലേക്ക് മാറ്റേണ്ടത് നാടിന്റെ ആവശ്യമാണെന്നും കർഷകരക്ഷാ സമിതി നേതാക്കൾ ആവശ്യപ്പെട്ടു.
പവർ ലൈനിന് വേണ്ടി സ്വന്തം കിടപ്പാടം നഷ്ടപ്പെടുത്തിയ കർഷകരെ ചേർത്തുപിടിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ ദ്രോഹിക്കുന്ന നിലപാടിനെ അംഗീകരിക്കാൻ സാധിക്കില്ല എന്നും കർഷകരക്ഷാസമിതി അഭിപ്രായപ്പെട്ടു ഇത്തരം ഉദ്യോഗസ്ഥർ നാടിന് ആപത്താണെന്നും കർഷകരക്ഷാ സമിതി പറഞ്ഞു. മേൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടും വീണ്ടും കലക്ടറെയും മേ ലൂദ്യോഗസ്ഥരെയും പറയുന്ന നിലപാടാണ് ഇവർ കൈകൊള്ളുന്നത് എന്നും കർഷകരക്ഷാസമിതി ആരോപിച്ചു. കഴിഞ്ഞ അഞ്ചുവർഷമായിഞങ്ങൾ സമരത്തിൽ ആയിരുന്നു ആ സമരം ഞങ്ങൾ ഇനിയും തുടരേണ്ടി വരുമെന്നും. വീട് നഷ്ടപ്പെടുന്നവർക്കും ടോട്ടൽലോസ് ആയവരുടെയും നഷ്ടപരിഹാര പാക്കേജ് എത്രയും പെട്ടെന്ന് ജില്ലാ കലക്‌ടർ പ്രഖ്യാപിക്കുന്ന നടപടികൾ സ്വീകരിക്കണമെന്നും കർഷകര സമിതി ആവശ്യപ്പെട്ടു. ഇനിയും വില്ലേജ് ഓഫീസർമാർ ഇത്തരം സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ ആ വില്ലേജ് ഓഫീസുകളുടെ മുൻപിൽ അനിശ്ചിതകാല സമരം നടത്തുമെന്നും വേണമെങ്കിൽ കലക്ടറേറ്റ് മാർച്ച് നടത്തുമെന്നും കർഷകരക്ഷാസമിതി പറഞ്ഞു. പത്രസമ്മേളനത്തിൽ കർഷക രക്ഷാസമിതി ജില്ലാ ചെയർമാൻ ഷിനോജ് ചാക്കോ, കെ.നാരായണൻ കുട്ടി, ട്രഷറർ സത്യനാഥ് കമ്പിക്കാനം. പത്മനാഭൻ കരിന്തളം. സിബി ജോസഫ് വെള്ളുഗെ, ഷാനവാസ് പരപ്പ , ജോർജ് മാർട്ടിൻ ഉദയപുരം. തമ്പാൻ തായന്നൂർ, ചന്ദ്രൻ മുള്ളേരിയ, എം.കെ.ഭാസ്കരൻ, രാധാകൃഷ്ണൻ ചേരിപ്പാടി, പി.ശങ്കരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
