കൊട്ടോടി സ്വദേശിയെ കുവൈത്തിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

രാജപുരം: കുവൈത്തിലെ അബ്ബാസിയയിൽ കാസർകോട് സ്വദേശിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം കൊട്ടോടിയിലെ അനന്തകൃഷ്ണൻ (29) നെയാണ് ജൂലൈ 2ന് പുലർച്ചെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷമായി കുവൈത്തിലെ ഒരു വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നു (04.06.26) നാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവം
പിതാവ്: കെ.ചന്ദ്രൻ. മാതാവ്: എ.ഗംഗ.
സഹോദരൻ: അജയ് കൃഷ്ണൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.