റെയിൽവെ യാത്രാ സൗജന്യം പുന:സ്ഥാപിക്കണം: സീനിയർ സിറ്റിസൺസ് ഫ്രെണ്ട്സ് വെൽഫെയർ അസോസിയേഷൻ

രാജപുരം: 2019 വരെ വയോജനങ്ങൾക്ക് കിട്ടി കൊണ്ടിരുന്ന യാത്രാ സൗജന്യം പുന:സ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രെണ്ട്സ് വെൽഫെയർ അസോസിയേഷൻ ബേളൂർ യൂണിറ്റ് സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം ബേളൂർ ലോക്കൽ സെക്രട്ടറി എച്ച്.നാഗേഷ് ഉദ്ഘാടനo ചെയ്തു. മേഖല സെക്രട്ടറി ചാപ്പയിൽ ബാലകൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എ.സുകുമാരൻ സ്വാഗതവും എം.കെ.ശശീധരൻ അദ്ധ്യക്ഷതയും വഹിച്ചു.
പുതിയ ഭാരവാഹികളായി കെ.രാമചന്ദ്രൻ മാസ്റ്റർ (സെക്രട്ടറി), സി. രഘു (ജോ.സെക്രട്ടറി), എ.സുകുമാരൻ (പ്രസിഡണ്ട്) എം.കെ.ശശീധരൻ (വൈ: പ്രസിഡണ്ട്) എന്നിവരെ തിരഞ്ഞെടുത്തു