രാജപുരം: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്കുള്ള റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടുകൂടി നൂറ് കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്.വാഹനങ്ങളുടെ അമിത വേഗതയും സൂചനാ ബോർഡുകൾ ഇല്ലാത്തതുമാണ് അപകടങ്ങൾക്ക് കാരണം.വാഹനങ്ങളുടെ അമിത വേഗത കാരണം കാൽ നടയാത്ര പോലും
ഭീഷണിയിലാണ്. വിനോദ സഞ്ചാരികളുടെ വാഹനങ്ങളുടെ അശ്രദ്ധ കാരണം പനത്തടിയിലെ ഓട്ടോ – ടാക്സി ഡ്രൈവർമാരും ഭീതിയിലാണ്. ആവശ്യമായ സൂചനാ ബോർഡുകളും
കൃത്യമായ സുരക്ഷാ വേലികളും സ്ഥാപിക്കേണ്ടതുണ്ട്. രാത്രി കാല യാത്രികർക്ക് സഹായകരമായി റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്ക് വഴിവിളക്കുകൾ സ്ഥാപിക്കണം. റോഡിൻ്റെ ഇരുവശങ്ങളും കാട് മൂടിയതും അപകട ങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു. റോഡിൻ്റെ ഇരു വശങ്ങളും കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടി അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിരമായി ഉണ്ടാവണമെന്ന് കോൺഗ്രസ്സ് പനത്തടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അപകട മേഖല കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് എം.ജയകുമാർ, രാജീവ് തോമസ്, ജോസ് പുളിക്കൽ എന്നിവർ സന്ദർശിച്ചു.
