കല്ലപ്പള്ളി പെരുമുണ്ടയിൽസ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ 5 വയസ്സ് പ്രായമുള്ള ആൺ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.

രാജപുരം: ഫോറസ്റ്റ് സെക്‌ഷനിലെ കല്ലപ്പള്ളി പെരുമുണ്ടയിൽ
സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ 5 വയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വിവരത്തെ തുടർന്ന് ഡിഎഫ്‌ഒ എം.രാജീവൻ, സോഷ്യൽ ഫോറസ്റ്ററി എസിഎഫ് ബി.ഉദയസൂര്യൻ, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ കെ.രാഹുൽ, പനത്തടി സെക്‌ഷൻ ഫോറസ്‌റ്റർ എം.പി.രാജു, പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പി.രഘുനാഥ്, പഞ്ചായത്തംഗങ്ങളായ ഭവ്യ ജയരാജ്, കെ.കെ.വേണുഗോപാൽ എന്നിവർ സ്ഥ‌ലത്തെത്തി. വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ വെറ്ററിനറി ഓഫിസർ ഡോ.എൻ.അനുമോദ്, കോട്ടയം ഡിവിഷൻ അസിസ്‌റ്റൻ്റ് വെറ്ററിനറി ഓഫിസർ ഡോ.പി.ഗോകുൽ എന്നിവരുടെ നേതൃത്വത്തിൽ പോസ്‌റ്റുമോർട്ടം നടത്തി. പ്രാഥമിക പരിശോധനയിൽ അസ്വാഭാവിക ഇല്ലെന്നും, സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയക്കുമെന്നും അധികൃതർ പറഞ്ഞു. കല്ലപ്പള്ളി-പെരുമുണ്ട റോഡിനോട് ചേർന്നുള്ള ഗോപാല എന്നയാളുടെ തോട്ടത്തിലാണ് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടത്.