രാജപുരം :പൂടംകല്ല് മുണ്ടമാണിയിലെ രാജീവ് എം.വിജയന് (42) മൈലോമ (മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന കാന്‍സര്‍) എന്ന രോഗം ബാധിച്ച് ചികിത്സയിലിരിക്കെ തലച്ചോറില്‍ രക്ത സ്രാവമുണ്ടാവുകയും രക്തം കട്ടപിടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മംഗളൂരുവിലെ കെ.എം.സി. ഹോസ്പിറ്റലില്‍ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ രണ്ട് സര്‍ജറി നടത്തി കഴിഞ്ഞു. അതടക്കമിപ്പോൾ 10 ലക്ഷത്തോളം രൂപ ആസ്പത്രിയിൽ ബില്ലായിട്ടുണ്ട്.
അവയൊന്നും നിർധന കുടുംബത്തിന് അടക്കാന്‍ സാധിച്ചിട്ടില്ല. തുടര്‍ ചികിത്സയ്ക്കടക്കം ഇനിയും വലിയ തുക വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഇതറിഞ്ഞ് കുടുംബത്തെ സഹായിക്കാന്‍ കള്ളാര്‍ പഞ്ചായത്തംഗം സി.രേഖ ചെയര്‍മാനും പനത്തടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷാലു മാത്യു കണ്‍വീനറും ബി.രത്നാകരന് നമ്പ്യാര്‍ ട്രഷററുമായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് രാജപുരം ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ വിലയേറിയ സഹായമുണ്ടെങ്കില്‍ നമുക്ക് രാജീവനെ ജീവിതത്തിലേക്ക് കൈ പിടിച്ച് നയിക്കാനാകും. സഹായം അയക്കേണ്ട അക്കൗണ്ട് നമ്പര്‍: 40663101044418. IFSC CODE: KLGB0040663. QR CODE:
