പന്തിക്കാൽ  പാടശേഖരത്തിൽ നെൽക്കൃഷി വിളവെടുപ്പ് നടത്തി.  

രാജപുരം: റാണിപുരം പന്തിക്കാൽ യശോദാബാദിയുടെ  പാടശേഖരത്തിൽ നടത്തിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. രണ്ടേക്കർ വയലിൽ നാടൻ വിത്താണ് ഇത്തവണ കൃഷി ഇറക്കിയത്. കൊയ്ത്തുത്സവം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ജെ.ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.സുരേഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ബി.രതീഷ്, പഞ്ചായത്തംഗം എൻ.വിൻസന്റ്, കൃഷി ഓഫീസർ വി.വി.മധുസൂദനൻ, ഊര് മൂപ്പൻ എം.ബാലു, ശാലിനി രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.