പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഷട്ടിൽ ബാഡ്മിന്റൺ മത്സരം ഒടയംചാൽ റോയൽ ഇന്റോർ സ്റ്റേഡിയത്തിൽ പ്രസിഡണ്ട് സി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ് ടി.കെ.ദീപ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ മെമ്പർമാരായ പി.ഗംഗാധരൻ ബി.സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാൽ യുണി ണിറ്റ് പ്രസിഡണ്ട് ഷിനോജ് ചാക്കോ, ആസൂത്രണ സമിതിയംഗം
പി.ദാമോദരൻ, ടി.കെ.രാമചന്ദ്രൻ , എ.രാമചന്ദ്രൻ , ജി.ശ്രീനിവാസൻ , കെ.ഉണ്ണികൃഷ്ണൻ, എ.ശ്രീലേഖ , ടി.സജിൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ് സ്വാഗതവും പ്രദീപ് കോടോം നന്ദിയും പറഞ്ഞു