കള്ളാർ പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം ചെയ്തു.

​രാജപുരം: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പും കള്ളാർ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വിഭാഗം ഗുണഭോക്താക്കൾക്കുള്ള മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് രജിത.കെ നിർവഹിച്ചു.
​പ്രാദേശിക തലത്തിൽ മുട്ട ഉൽപ്പാദനം വർദ്ധിപ്പിക്കുക, വീട്ടമ്മമാർക്കും കർഷകർക്കും അധിക വരുമാന മാർഗ്ഗം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
​പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.സൈമൺ , വാർഡ് മെമ്പർമാരായ സി.രേഖ , വാസു. പി എ , , വെറ്ററിനറി ഡോ.അഫ്രീത് . എ.ആർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.