പാണത്തൂർ പാറക്കടവിൽ നടന്ന ജീപ്പപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.

രാജപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പാണത്തൂർ പാറക്കടവിലെ പരേതനായ നാരായണൻ നായരുടെ ഭാര്യ ലളിത (72) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഈ മാസം 11ന് പാണത്തൂർ–പാറക്കടവ് റോഡിൽ പുല്ലടുക്കത്ത് വെച്ചാണ് ലളിത സഞ്ചരിച്ച ജീപ്പ് മറിഞ്ഞത്. അപകടത്തിൽ ലളിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു മൂന്നുപേർക്കും പരിക്കേറ്റിരുന്നു. മക്കൾ: സതീഷ് കുമാർ, സന്ധ്യ. മരുമക്കൾ: മോഹനൻ എൻ., സ്മിത സതീഷ്.