യുവജനങ്ങള്‍ ആധുനിക കാലഘട്ടത്തിന് ചതിക്കുഴികളെ കരുതിയിരിക്കുക മാര്‍. ജോസഫ് പണ്ടാരശേരില്‍


രാജപുരം: ആധുനിക കാലഘട്ടത്തിലെ ചതിക്കുഴികളെ യുവജനങ്ങള്‍ കരുതിയിരിക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ പഴയ തലമുറയുടെനന്മകളെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കി വിശുദ്ധിയില്‍ വളരുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നതായി പിതാവ് തുടര്‍ന്ന് പറഞ്ഞു. നമ്മുടെ ജീവിത മാത്യകവും പ്രവര്‍ത്തികളും മറ്റുള്ളവര്‍ക്ക് മാത്യകയാവണം. കേരളത്തിലെ പ്രഥമ കത്തോലിക്കാ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ (കെ.സി.വൈ.എല്‍) സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജപുരം ഫൊറോനയിലെ യുവജനങ്ങള്‍ക്കായി നടത്തുന്ന യുവജന ധ്യാനത്തില്‍ സംസാരിക്കുകയായിരുന്നു പിതാവ്. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന എമ്മാവൂസ് 2019 യുവജന ധ്യാനം നയിക്കുന്നത് മാര്‍ ജോസഫ് പണ്ടാരശേരില്‍ നേതൃത്വത്തിലാണ് ഞായര്‍ തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ രാജപുരം ഹോളിഫാമിലി പരിഷ്‌കാരി നടക്കുന്ന യുവജന ധ്യാനത്തില്‍ രാജപുരം ഫൊറോനയിലെ 9 ഇടവകയില്‍ നിന്നും 400 ഓളം യുവജനങ്ങള്‍ പങ്കെടുത്തു..

Leave a Reply