മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തിലെ ഓശാന തിരുനാളിന് ഫാ.ജോസ് കറുകപ്പറമ്പില്‍,ഫാ.ബെന്നി ചേരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

രാജപുരം. മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തിലെ ഓശാന തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് കള്ളാര്‍ ഒ എസ് എച്ച് ആശ്രമത്തിലെ വൈദികരായ ഫാദര്‍ ജോസ് കറുകപ്പറമ്പില്‍,ഫാദര്‍ ബെന്നി ചേരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാലക്കല്ല് സെന്‍മേരിസ് യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ദൈവാലയത്തിലേക്ക് നടത്തിയ കുരുത്തോല പ്രദക്ഷിണത്തിനും വിശുദ്ധ കുര്‍ബാനക്കും ഫാദര്‍ ജോസ് കറുകപ്പറമ്പിലും, വചനപ്രഘോഷണത്തിന് ഫാദര്‍ ബെന്നി ചേരിയിലും മുഖ്യ കാര്‍മികരായി.

Leave a Reply