രാജപുരം: പനത്തടി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെട്ട പനത്തടി, കള്ളാര്‍, കോടോം വില്ലേജുകളിലെ പൊതുവിദ്യാലയങ്ങളില്‍ നിന്നും 2019 എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഏപ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ പനത്തടി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച ചാമുണ്ഡിക്കുന്ന് ജി.എച്ച്.എസ്.നേയും, കോടോത്ത് ഡോ.അംബേദ്കര്‍ ജി.എച്ച്.എസ്.എസ്‌നേയും അനുമോദിച്ചു. പനത്തടി സര്‍വ്വീസ് സഹകരണ ബേങ്ക് പൂടുംകല്ല് എച്ച്.മാധവഭട്ട് സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദന ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് അഡ്വ.ഷാലുമാത്യു അദ്ധ്യക്ഷതവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, പനത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.തമ്പാന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണവും അതോടൊപ്പം വൃക്ഷതൈ വിതരണവും ചെയ്തു. ജോയി.സി.സി(ഹെഡ്മാസ്റ്റര്‍, ജി.എച്ച്.എസ്.എസ് ചാമുണ്ഡിക്കുന്ന്), സന്തോഷ് ജോസഫ് (ഹെഡ്മാസ്റ്റര്‍, എച്ച്.എഫ്.എച്ച്.എസ്.രാജപുരം) വി.സുനില്‍കുമാര്‍(യൂണിറ്റ് ഇന്‍സ്‌പെക്ടര്‍) എന്നിവര്‍ പ്രസംഗിച്ചു.ബേങ്ക് സെക്രട്ടറി പി.രഘുനാഥ് സ്വാഗതവും, വൈസ്.പ്രസിഡന്റ് കെ.എം.കേശവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.