സെന്റ് മേരിസ് എ യു പി സ്‌കൂളില്‍വായനവാരത്തിന് തുടക്കം കുറിച്ചു

മാലക്കല്ല്, സെന്റ് മേരിസ് എ യു പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ വായനവാരത്തിന് തുടക്കം കുറിച്ചു, ഇതോടനുബന്ധിച്ച് ചേര്‍ന്ന വായനദിന പരിപാടികള്‍ അഡ്വ, മോഹന്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച, സ്‌കൂള്‍ മാനേജര്‍ റവ, ഫാ, ബൈജു എടാട്ട് ‘ അധ്യക്ഷത വഹിച്ചു, പി ടി എ പ്രസിഡണ്ട് ശ്രി സജീവന്‍ മുഖ്യാധ്യാപകന്‍ സജി എം എ ,സ്റ്റാഫ് സെക്രട്ടറി വിജയ് മാത്യു, എന്നിവര്‍ സംസാരിച്ചു,, കുട്ടികളുടെ കവിതാലാപനം, നല്ല വായന, വായനദിന പ്രതീജ്ഞ, പുസ്തക വിതരണം, എന്നിവ നടത്തപ്പെട്ടു, പരിപാടികള്‍ക്ക് ബിജു പി ജോസഫ്,, രാജു തോമസ് എന്നിവര്‍ നേതൃത്യം നല്‍കി, വായന പക്ഷാചരണത്തിന്റെ ഭാഗമായി ‘ സര്‍ഗ വസന്തം’ വായനയുടെ വാതായനങ്ങളില്‍, പുസ്തക താലപ്പൊലി,, എന്റെ വിദ്യാലയത്തിന് എന്റെ പുസ്തകം, പുസ്തക വസന്തം,, സാഹിത്യകാരന്‍മാരെ അറിയുക,, പത്ര വാര്‍ത്ത ക്വിസ്സ്,, നല്ല വായന മധുരം മലയാളം, തുടങ്ങി വേറിട്ട പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടപ്പിലാക്കും

Leave a Reply