പിതാവിന്റെ ഓര്‍മ്മയ്ക്കായി മകന്റെ വക വായനശാലയ്ക്ക് പുസ്തകം നല്‍കി മാതൃകയായി

രാജപുരം: പിതാവിന്റെ ഓര്‍മ്മയ്ക്കായി മകന്റെ വക വായനശാലയ്ക്ക് പുസ്തകം നല്‍കി മാതൃകയായി. കള്ളാര്‍ ചെറുപനത്തടിയിലെ എസ് എന്‍ കൃഷ്ണഭട്ടിന്റെ ഓര്‍മ്മക്കായി മകന്‍ ശ്യാം സുന്ദര്‍ ഭട്ടാണ് അഞ്ചായിരം രൂപയുടെ പുസ്തകം വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് നല്‍കി മാതൃകയായത്. വായനശാലയില്‍ വെച്ച് നടന്ന പരിപാടിയില്‍ വെച്ച് രാജപുരം സി ഐ ബാബു പെരിങ്ങേത്ത് ശ്യാം സുന്ദര്‍ ഭട്ടില്‍ നിന്നും പുസ്തകം ഏറ്റു വാങ്ങി. വായനശാല പ്രസിഡന്റ് വി എ പുരുഷോത്തമന്‍ അധ്യക്ഷനായി. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ച ക്രിസ്മോന്‍ ബിജുവിന്റെ വായനശാലയുടെ ഉപഹാരം സിഐ നല്‍കി. ബെന്നി പാലത്തിനാടിയില്‍, പി കെ മുഹമ്മദ്, ജോസ് ആണ്ടുമാലിയില്‍ വി എം കുഞ്ഞാമദ് എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, േൈല്രബറിയന്‍ രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply