ഇരു വ്യക്കളും തകരാറിലായ ശ്രീജയ്ക്ക് ഒരു കൈത്താങ്ങാകാനായതില്‍ സന്തോഷിക്കുന്ന ദമ്പതികള്‍

രാജപുരം: ചുളളിക്കരയിലെ ഇരു വ്യക്കളും തകരാറിലായ ശ്രീജയുടെ ചികില്‍സ സഹായത്തിനായി ഇന്ന് സൗജന്യ യാത്ര നടത്തിയ മൂകാംബിക ട്രാവല്‍സിന്റെ കൊന്നക്കാട്-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തിയ ബസില്‍ ഒടയംചാല്‍ ഹരിതകാവേരി ലോട്ടറി സ്റ്റാള്‍ ഉടമ ചുള്ളിക്കയിലെ ജോസഫ് കൈതമറ്റവും, ഭാര്യ വല്‍സലകുമാരിയും ചേര്‍ന്ന് രാവിലെ സംഭാവനയായി കേരള വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ WZ 274948സീരിയലില്‍ പെട്ട 12 ടിക്കറ്റുകള്‍ നല്‍കി. എന്നാല്‍ ശ്രീജയ്ക്ക് ദൈവം നല്‍കിയ സമ്മാനമെന്നവണ്ണം 12 ടിക്കറ്റുകള്‍ക്കും 5000/- രൂപാ വീതം 60000 രൂപ സമ്മാനമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജോസഫ് കൈതമറ്റവും, ഭാര്യ വല്‍സലകുമാരിയും.

Leave a Reply