രാജപുരം: കത്തോലിക്കാ സഭയുവജനദിനമായി ആഘോഷിക്കുന്ന ജൂലൈ ഏഴ് രാജപുരം യുവജനങ്ങള്‍ ആര്‍ഭാടമായി കൊണ്ടാടി. കത്തിച്ച മെഴുക്തിരികള്‍ കാഴ്ചയര്‍പ്പിച്ച് എല്ലായുവജനങ്ങളും വിശുദ്ധകുര്‍ബാനയില്‍ സജീവമായിപങ്കെടുത്ത് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.കുര്‍ബ്ബാനയെ തുടര്‍ന്ന് ഡയറക്ടര്‍ പതാക ഉയര്‍ത്തുകയും യൂണിറ്റ് പ്രസിഡണ്ട് പ്രതിജ്ഞ ചെല്ലി കൊടുക്കുകയും ചെയ്തു. ഫാ. ഫിനില്‍ ഈഴാറാത്തിന്റെ കാസ്സ് പുരാതനപ്പാട്ട് എന്നിവയും യുവജനങ്ങളുടെ സംവാദവും യുവജനാഘോഷത്തിന് മാറ്റ്കൂട്ടി .യൂണിറ്റ് ചാപ്ലിയന്‍ റവ. ഫാ .ജോര്‍ജജ് പുതുപറമ്പില്‍ യുവജനദിന സന്ദേശം നല്‍കി.ദിനാഘോഷത്തിന് ബെനറ്റ് ബേബി പേഴുംകാട്ടില്‍, ജസവിന്‍ ജിജി കിഴക്കേപുറത്ത്,ജോബ് പി മര്‍ക്കോസ് പുല്ലാഴിയില്‍ ,ഷാരോണ്‍ സൈമണ്‍ കവുങ്ങുംപാറയില്‍ ,ജസ്‌നകുര്യന്‍ കൊളക്കോറ്റില്‍ ,സിസ്റ്റര്‍ജൂഡ്സി ,ടോമി പറമ്പടത്തുമലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.